മസ്കത്ത്: യൂസ്ഡ് വാഹനങ്ങൾ വിൽപനക്കായി പ്രദർശിപ്പിക്കുന്നതിന് അംഗീകൃത പ്രദേശങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് വാഹന ഉടമകളോട് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. നഗര സൗന്ദര്യവും സ്വത്വവും കാത്ത് സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണ്.
ഇക്കാരണത്താൽ, യുസ്ഡ് വാഹനങ്ങൾ വിൽപനക്കായി പ്രദർശിപ്പിക്കുന്നതിന് അനധികൃത സ്ഥലങ്ങൾ ഉപയോഗിക്കരുത്.
പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത നിലനിർത്താൻ പൊതുജനങ്ങൾ തയാറാകണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. അംഗീകൃത പ്രദേശങ്ങൾ ഉപയോഗിക്കാത്തതിനാൽ താമസക്കാർക്ക് അസൗകര്യം ഉണ്ടാക്കുമെന്നും പാർക്കിങ് സ്ഥലങ്ങളും നടപ്പാതകളും വാഹനങ്ങൾ കൈയേറുന്ന സ്ഥിതിയായിരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പിൽ പറയുന്നു.
ഇതിനുപുറമെ പൊതു സേവനങ്ങളെ തടസ്സപ്പെടുത്തുകയും അപകടങ്ങൾക്കും തിരക്കിനും ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.