Posted On
date_range Updated On
date_range പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി
മസ്കത്ത്: രാജ്യത്തെ കടലിൽ മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെന്റർ (എം.എസ്.എഫ്.സി) പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.തീരദേശ ഗവർണറേറ്റുകളിൽ എം.എസ്.എഫ്.സി നടത്തുന്ന സർവേയുടെ ഭാഗമായി മുസന്ദം ഗവർണറേറ്റിലെ കംസാർ പ്രദേശത്തുനിന്നാണ് പുഡ്ജി കസ്ക്-ഈൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്.
അസ്ഥിമത്സ്യങ്ങളുടെ കൂട്ടമായ ഒഫിഡിഡേ കുടുംബത്തിൽ പെടുന്നവയാണിത്. ലോകമെമ്പാടുമുള്ള ആഴക്കടലുകളിലെ സാധാരണ മത്സ്യമാണ് പുഡ്ജി കസ്ക്-ഈൽ. 2000 മുതൽ 3000 മീറ്റർ വരെ ആഴത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഇതിന്‍റെ വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.