നേതാജി എഫ്.സി ടൂർണമെന്റിൽ ജേതാക്കളായ ഡൈനാമോസ് എഫ്.സി
മസ്കത്ത്: മസ്കത്തിലെ പ്രമുഖ ഫുട്ബാൾ ടീമുകൾ അണിനിരന്ന നേതാജി എഫ്.സി ടൂർണമെന്റിൽ ഡൈനാമോസ് എഫ്.സി ജേതാക്കളായി. രണ്ടും മൂന്നും യഥാക്രമം എഫ്.സി മൊബേലയും നെസ്റ്റോ സെന്ന മലബാർ എഫ്.സിയും ഫെയർ പ്ലേ അവാർഡ് ബർക്ക ബ്രദേഴ്സും സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സഹീർ (മൊബേല എഫ്.സി) ടോപ് സ്കോറർ യുനൈസ് (നെസ്റ്റോ എഫ്.സി), മികച്ച ഗോൾകീപ്പർ വിമൽ, മികച്ച ഡിഫന്റർ മിക്കു, മികച്ച മാനേജർ ജംഷി (മൂവരും ഡയനാമോസ്) എന്നിവരെ തെരഞ്ഞെടുത്തു.
ഇവർക്ക് ഉപഹാരങ്ങളും നൽകി. ട്രോഫികളും കാഷ് പ്രൈസും അൽ സലാമ ഇന്റർനാഷനൽ മെഡിക്കൽ സെന്റർ എം.ഡി സജാദ് സിദ്ധിഖ്, മദീന എം.ഡി പ്രവീൺ കുമാർ, ഹോട്ട്പാക്ക് കൺട്രി മാനേജർ രതീഷ്, സാമൂഹിക പ്രവർത്തക രേഖ പ്രേം, അൽമൊക്കമൻ പാർട്സ് മാനേജർ അബ്ദുൽ ഗനി, കൊച്ചിൽ ഗോൾഡ് ആൻഡ് ഡയമന്റ്സ് എം.ഡി അഖിൽ എം. സുരേന്ദ്രനാഥ്, കെ.എം.എഫ്.എ പ്രതിനിധി എന്നിവർ ചേർന്ന് നൽകി.
നേരത്തെ മത്സരങ്ങൾ അൽ സലാമ പോളി ക്ലിനിക്ക് എം.ഡി സിദ്ധീഖ് മങ്കടയും മദീന പാർട് പാർട്സ് എം.ഡി പ്രവീൺ കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നേതാജി ടീം അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.