Posted On
date_range Updated On
date_range എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി. കോതമംഗലം, വടാട്ടുപ്പാറയിലെ തലികപറമ്പിൽ വീട്ടിൽ ജോർലി (44) ആണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പിതാവ്: വർഗീസ്. മാതാവ്: ആലെകുട്ടി. ഭാര്യ: ഷീജ.
പത്ത് വർഷത്തോളമായി മസ്കത്ത് ഗാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.