Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം ഏർപ്പെടുത്തി. ഒമാൻ എയർപോർട്സ് റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെയാണ് ഏറ്റവും നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംവിധാനമൊരുക്കിയത്. സർക്കാർ സംവിധാനങ്ങൾ സ്മാർട്ടാകുന്നതിെൻറ ഭാഗമായാണിത്. ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം യാഥാർഥ്യമായതോടെ സുരക്ഷ പരിശോധനകളും മറ്റു നടപടിക്രമങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാനാവും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയുൾപ്പെടെ നടപടികൾ കുറ്റമറ്റതാക്കാനും ഉപഭോക്താക്കൾക്ക് അധികം കാത്തിരിപ്പില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാനും ഇതുവഴി സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.