മസ്കത്ത് റിക്കവറി സെന്റർ പദ്ധതി രണ്ടാംഘട്ടം കരാറിലെത്തിയപ്പോൾ
മസ്കത്ത്: അമീറാത്ത് വിലായത്തിലെ മസ്കത്ത് റിക്കവറി സെന്റർ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനായി അധികൃതർ. മസ്കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിനെ പ്രതിനിധാനം ചെയ്ത് സഹകരണ കരാറിൽ ആരോഗ്യ മന്ത്രാലയമാണ് ഒപ്പുവെച്ചത്.
അൽ ജിസ്ർ ചാരിറ്റബ്ൾ ഫൗണ്ടേഷനുമായും പെട്രോളിയം ഡെവലപ്മെന്റ് ഒമാനുമായും 9,00,000 റിയാലിന്റെ കരാറിലാണ് എത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഫാത്മ ബിൻത് മുഹമ്മദ് അൽ അജ്മി, പി.ഡി.ഒയുടെ എക്സിക്യൂട്ടിവ് മാനേജർ ഓഫ് എക്സ്റ്റേണൽ അഫയേഴ്സ് ആൻഡ് വാല്യൂ ക്രിയേഷൻ എൻജിനീയർ അബ്ദുലാമിർ ബിൻ ഹുസൈൻ അൽ അജ്മി, അൽജിസ്ർ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ബോർഡ് അംഗം നൗഫ് ബിൻത് അബ്ദുല്ല അൽ ഹൊസാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
പൊതുതാൽപര്യം സേവിക്കുന്നതിന് സർക്കാറിന്റെയും മറ്റ് മേഖലകളുടെയും പങ്കാളിത്തത്തിന്റെ പ്രാധാന്യം ഡോ. ഫാത്മ പറഞ്ഞു. ‘മസ്കത്ത് റിക്കവറി സെന്റർ’ രണ്ടാം ഘട്ടം:ആരോഗ്യ മന്ത്രാലയം കരാർ ഒപ്പുവെച്ചുഇത്തരം സുപ്രധാന പദ്ധതികൾക്ക് ധനസഹായം നൽകാൻ കൈകോർക്കുന്ന പി.ഡി.ഒയും അൽ ജിസ്ർ ഫൗണ്ടേഷനെയും അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.