കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റിയുടെ അഞ്ചാം വാർഷികത്തിൽനിന്ന്
മസ്കത്ത്: കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റിയുടെ അഞ്ചാം വാർഷികവും ഹൈദറലി തങ്ങൾ, ഇ അഹമ്മദ് അനുസ്മരണവും കുടുംബ സംഗമവും സിനാവിൽ നടത്തി.
അഞ്ചു വർഷത്തെ പ്രവർത്തന മികവിനുള്ള അംഗീകാരം കേന്ദ്ര കമ്മിറ്റി നേതാക്കളിൽ നിന്നും ഏരിയ കമ്മിറ്റി ഏറ്റുവാങ്ങി. മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശേരി അധ്യക്ഷത വഹിച്ചു.
മസ്കത്ത് കെ.എം.സി.സിയുടെ മുതിർന്ന നേതാവ് എം.ടി. അബൂബക്കർ, കേന്ദ്ര കമ്മറ്റി ട്രഷറർ പി.ടി.കെ ഷമീർ, അഷ്റഫ് കിണവക്കൽ, ഇബ്രാഹിം ഒറ്റപ്പാലം, ഹുസൈൻ വയനാട്, ഉസ്മാൻ പന്തല്ലൂർ, ലുക്മാൻ തർമത്ത്, എന്നിവരും പങ്കെടുത്തു. സൂർ കെ.എം.സി.സി ജനറൽ സെക്രട്ടറി സൈദ് നെല്ലായ അനുസ്മരണ പ്രഭാഷണം നടത്തി.
സിനാവ് സമദ് കെ.എം.സി.സിയുടെ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദർശനവും നടന്നു. കുടുംബസംഗമത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധയിനം പരിപാടികൾ നടത്തി. ഏരിയ സെക്രട്ടറി മൻസൂർ പച്ചായി സ്വാഗതവും ട്രഷറർ റിവാസ് പൊന്നാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.