മുസന്ദം വിന്റർ ഫെസ്റ്റിവലിൽ അരങ്ങേറിയ ഇന്ത്യൻ കലാ സാംസ്കാരിക പരിപാടികൾ
ഖസബ്: സ്വദേശികൾക്കും വിദേശികൾക്കും ആസ്വാദനത്തിന്റെ നവ്യനുഭവങ്ങൾ പകർന്ന് മുസന്ദം വിന്റർ ഫെസ്റ്റിവലിൽ ഇന്ത്യൻ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഖസബ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഷാർജയിൽ നിന്നുള്ള കലാകാരൻമാരുടെ ചെണ്ട വാദ്യമേളം, ഭരതനാട്യം, തെയ്യം, കൈകൊട്ടിപ്പാട്ട്, പഞ്ചാബി, ബോളിവുഡ്, രാജസ്ഥാനി, ക്ലാസ്സിക്കൽ ഡാൻസ്, എന്നീ ഇന്ത്യൻ തനത് കലാരൂപങ്ങളും ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിരുന്നു. പരിപാടിയിൽ മുസന്ദം മുനിസിപ്പാലിറ്റി, മുസന്ദം ഗവർണറേറ്റർ ഓഫിസുകളിലെ പ്രതിനിധികൾ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സജി, കസബ് ഇന്ത്യൻ എംബസ്സി കൗൺസിൽ അഗം എസ് വിക്രമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.