വർണാഭമായി മുലദ ഇന്ത്യന്‍ സ്കൂളില്‍ കെ.ജി ഗ്രാജ്വേഷന്
മുലദ: മുലദ ഇന്ത്യന്‍ സ്കൂളില്‍ കിന്റര്ഗാര്ട്ടന് പൂര്‍ത്തിയാക്കിയ കൊച്ചു കുരുന്നുകളുടെ ഗ്രാജ്വേഷന് വിവിധ കലാപരിപാടികളോടെ സ്കൂള്‍ മൈതാനത്ത് നടന്നു. മജ്ലിസ് ശൂറാ അംഗം ഫൈസല്‍ ഹമൂദ് ഹാഷില് അല്‍ റുഷൈദി മുഖ്യാതിഥിയായി.എസ്.എം.സി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് വൈസ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളില്‍ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നല്കി അവരുടെ സ്വഭാവരൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന അധ്യാപകരെ എസ്.എം.സി അക്കാദമിക് ഇന്‍ ചാര്‍ജ് ദിലീപ് കുമാര്‍ അഭിനന്ദിച്ചു. കെ.ജി.ടു വിദ്യാര്‍ഥി മുഹമ്മദ് ആത്തിഫ് ‘ഗുരു കാ മഹത്വ്’ എന്ന ഹിന്ദി കവിത ആലപിച്ചു. എസ്.എം.സി ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ് മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു. അധ്യാപിക ഹെപ്സിബ നിക്കോള്‍സണ്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.