‘മൊ​ട്ട ഗ്ലോ​ബ​ൽ’ ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ദ്യ​ത്തെ മീ​റ്റ​പ്

മ​സ്‌​ക​ത്തി​ലെ ദാ​ർ​സൈ​ത്ത് ബീ​ച്ചി​ൽ ന​ട​ന്ന​പ്പോ​ൾ

‘മൊ​ട്ട ഗ്ലോ​ബ​ൽ’ ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ദ്യ മീ​റ്റ​പ് മ​സ്ക​ത്തി​ൽ ന​ട​ന്നു

മ​സ്ക​ത്ത്: മൊ​ട്ട​ത്ത​ല​യു​ള്ള​വ​രു​ടെ ആ​ദ്യ​ത്തെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ‘മൊ​ട്ട ഗ്ലോ​ബ​ൽ’ ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ദ്യ​ത്തെ മീ​റ്റ​പ്പ് മ​സ്‌​ക​ത്തി​ലെ ദാ​ർ​സൈ​ത്ത് ബീ​ച്ചി​ൽ ന​ട​ന്നു. തൃ​ശൂ​ർ കേ​ന്ദ്ര​മാ​ക്കി, ഇ​രു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് മൊ​ട്ട ഗ്ലോ​ബ​ൽ.

മൊ​ട്ട​ത്ത​ല ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് ചി​ല ന​ല്ല ല​ക്ഷ്യ​ങ്ങ​ള്‍ക്കാ​യി ഒ​ന്നി​ച്ചു ത​ല ഉ​യ​ർ​ത്തി നി​ല്‍ക്കു​വാ​ൻ മ​റ്റു​ള്ള​വ​ർ​ക്ക് ധൈ​ര്യം പ​ക​രു​ക, ബോ​ഡി​ഷെ​യിം അ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​നി​ർ​ത്തു​ക​യു​മാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ‘മൊ​ട്ട ഗ്ലോ​ബ​ൽ’ ഒ​മാ​ൻ കോ​ഡി​നേ​റ്റ​ർ ബി​പി​ൻ കോ​ന്നി പ​റ​ഞ്ഞു.

അ​ടു​ത്ത ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ക​ടു​ത​ൽ ആ​ളു​ക​ളെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​​​രേ​​​പോ​ലെ ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് പ​ര​സ്പ​രം കാ​ണു​വാ​നും പ​രി​ച​യ​പ്പെ​ടാ​നും ല​ഭി​ച്ച മി​ക​ച്ച ഒ​രു അ​വ​സ​ര​മാ​യി​രു​ന്ന​​തെ​ന്ന് ഒ​ത്തു​​ചേ​ര​ലെ​ന്ന് പ​​​​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

നി​റം, ത​ടി, മെ​ലി​ച്ചി​ൽ, മു​ടി​കൊ​ഴി​ച്ചി​ൽ, ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പേ​രി​ൽ ശ​രീ​ര നി​ന്ദ അ​നു​ഭ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​ഭൂ​മി​യി​ലു​ണ്ട്. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ ആ​രം​ഭി​ച്ച ‘സ്റ്റോ​പ്പ് ബോ​ഡി ഷെ​യി​മി​ങ്’ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള ക്യാ​മ്പ​യി​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ സ​മാ​പിച്ചു.

Tags:    
News Summary - Motta Global Oman Chapters First Meetup Held in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.