മസ്കത്ത്: കണ്ണൂര്‍ ജില്ലയിലെ പ്രവാസികളും അയല്‍ ജില്ലകളായ കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലെ പ്രവാസികളും ആശ്രയിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവിലെ സ്ഥിതിയില്‍ മസ്കത്ത് കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ഉത്തര മലബാറിന്റെ വികസനങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ തുടങ്ങിയ പ്രാരംഭഘട്ടത്തില്‍തന്നെ അതിന്റെ ചിറകരിയാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന സാധാരണ പ്രവാസികള്‍ ഗോഫസ്റ്റ് പോലെയുള്ള ബജറ്റ് എയര്‍ലൈനുകള്‍ സര്‍വിസ് റദ്ദാക്കിയതോടെ ഉയര്‍ന്ന നിരക്ക് നല്കേണ്ടിവരുന്നുണ്ട്.
ദിവസേന സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും മറ്റു വിമാനത്താവളങ്ങളെയും ആശ്രയിക്കേണ്ടിവരുന്നത് ഒരേ സമയം സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കുന്നു.
ഉറ്റവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവര്ക്കും അടിയന്തര ചികിത്സ തേടാന്‍ നാട്ടിലെത്തേണ്ടവര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. അടിയന്തരമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വിസ് ആരംഭിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ല കെ.എം.സി.സി പ്രവര്‍ത്തകസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ.വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ഷാജഹാന് പഴയങ്ങാടി, ഇസ്മായില്‍ പുന്നോല്‍, മുഹമ്മദ് കാക്കൂല്‍, ജാഫര്‍ ചിറ്റാരിപ്പറമ്പ, നസൂര് ചപ്പാരപ്പടവ്, സാദിക് വി.വി നിസ്വ, മുഹമ്മദലി സിനാവ്, റഫീഖ് ശ്രീകണ്ഠാപുരം, സാദിക് ആഡൂര്, ഷൗക്കത്ത് ധര്‍മടം എന്നിവർ സംസാരിച്ചു.
കണ്ണൂര്‍ ജില്ല കെ.എം.സി.സിയുടെ വിവിധ ഭാവി പദ്ധതികള്‍ക്കായി വിവിധ വിങ്ങുകള്‍ക്ക് യോഗത്തില്‍ രൂപം നല്കി. ഷഫീക് തങ്ങള്‍ പെരിങ്ങത്തൂര്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രാർഥന നിര്‍വഹിച്ചു. ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും അബ്ദുല്ലക്കുട്ടി തടിക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.