മസ്കത്ത്: മസ്കത്തിൽ ഹ്രസ്വസന്ദർശനം നടത്തിയ കേരള കൃഷി മന്ത്രി വി.എസ് സുനിൽകുമാറുമായി മലയാളം ഒമാൻ ചാപ്റ്റർ അംഗങ്ങൾ ചർച്ച നടത്തി. സ്മരണികയും സ്നേഹോപഹാരവും സമർപ്പിച്ചു. മലയാളം ഒമാന്‍ ചാപ്റ്ററിെൻറ കഴിഞ്ഞ കാല പ്രവർത്തനങ്ങളും മലയാളം ഒമാന്‍ ചാപ്റ്റര്‍ തുടങ്ങുന്ന മലയാള പാഠശാലയുടെ പ്രവർത്തനരീതിയും വിശദീകരിച്ചു. ഭാഷാ, സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയതായി മലയാളം ഒമാൻ ചാപ്റ്റർ അംഗങ്ങൾ പറഞ്ഞു. സെക്രട്ടറി രതീഷ് പട്ടിയാത്തിെൻറ നേതൃത്വത്തില്‍ കോഒാഡിനേറ്റര്‍ അബ്ദുൽ അസീസ് തളിക്കുളം, എക്സിക്യൂട്ടിവ് അംഗങ്ങളായ കുഞ്ഞുമുഹമ്മദ് പിലാക്കുൽ, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.