Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ് ഇന്ന്
സലാല: ഐ.എസ്.സി കേരള വിഭാഗം ബദർ സമ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പന്ത്രണ്ട് വരെ സലാല ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിൽ പ്രാഥമിക പരിശോധനകൾക്കു പുറമെ ജനറൽ മെഡിസിനിലെ ഡോ. അജ്മലന്റെയും ഡോ.ആയിശയുടെയും സേവനം ഉണ്ടാകും. വിദഗ്ധ പരിശോധന ആവശ്യമുള്ളവർക്ക് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ സേവനവും തുടർന്ന് ലഭ്യമാകും. കൂടാതെ പരിശോധനകൾക്ക് ഇരുപത് ശതമാനം കുറവുമുണ്ടാകുമെന്ന് കേരള വിങ് കൺവീനർ ഡോ. ഷാജി.പി.ശ്രീധർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.