സലാല: ഇത്തീൻ മുനിസിപ്പൽ മൈതാനിയിൽ ഇൗമാസം 27ന് നടക്കുന്ന മീഡിയവൺ പ്രവാസോത്സവത്തിെൻറ വിജയത്തിന്നായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സലാലയിലെ വിവിധ പ്രവാസി സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ചേർന്നാണ് സ്വാഗതസംഘം രൂപവത്കരിച്ചത്. ടോപാസ് റസ്റ്റാറൻറിൽ നടന്ന പരിപാടി മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ റോഷൻ പ്രവാസോത്സവ പരിപാടികൾ വിശദീകരിച്ചു. തുടർന്ന് ഓരോ സംഘടന പ്രതിനിധികളെയും പ്രമുഖരെയും ഉൾപ്പെടുത്തി ഉപദേശക സമിതിക്കും വിവിധ വിഭാഗങ്ങൾക്കും രൂപം നൽകി. മീഡിയവൺ ഡയറക്ടർ പി.കെ. അബ്ദുറസാഖും സംബന്ധിച്ചു. ജനറൽ കൺവീനർ കെ.എ. സലാഹുദ്ദീൻ സ്വാഗതവും കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി. സലിംസേട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.