സലാല: ‘മീഡിയവൺ’ സലാലയിൽ നടത്തുന്ന പ്രവാസോത്സവത്തിെൻറ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മിഡിലീസ്റ്റ് ഒാപറേഷൻസ് വിഭാഗം മേധാവി മുഹമ്മദ് റോഷൻ അറിയിച്ചു. ഇൗമാസം 27ന് ഇത്തീനിലെ മുനിസിപ്പൽ മൈതാനിയിൽ പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് പ്രവാസോത്സവം നടക്കുക. മലയാളത്തിലെ ഒരു പറ്റം മുൻ നിര ഗായകരും ആർട്ടിസ്റ്റുകളും ഷോയിൽ പങ്കെടുക്കും. വിധു പ്രതാപ്, കണ്ണൂർ ഷെരീഫ്, ശ്രേയ, സലീഷ്, സുമി അരവിന്ദ്, സുരഭി ലക്ഷി, വിനോദ് കോവൂർ, ജിൽഷ തുടങ്ങിയവരാണ് പരിപാടിയിൽ അണിനിരക്കുക. കൂടാതെ, പ്രമുഖ ഓർക്കസ്ട്ര ടീമും ഇവരോടൊപ്പം എത്തുന്നുണ്ട്. പ്രവേശനം തീർത്തും സൗജന്യമാണ്. 7.30 നാണ് ഷോ ആരംഭിക്കുക. 6.30ന് ഗ്രൗണ്ടിലേക്കുള്ള ഗേറ്റുകൾ തുറക്കും. പ്രധാനമായും ഗേറ്റ് നമ്പർ മൂന്നിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്.
ഇതോടൊപ്പം സലാലയിലെ വിവിധ മേഖലകളിലെ അഞ്ചു സാധാരണക്കാരായ മുതിർന്ന പ്രവാസികൾക്ക് ‘മീഡിയവൺ’ ആദരം ഒരുക്കുന്നുണ്ട്. തൊഴിലാളി, കർഷകൻ, ചെറുകിട കച്ചവടക്കാരൻ, നഴ്സ്, അധ്യാപകൻ എന്നീ മേഖലകളിലുള്ളവർക്കാണ് ആദരം. ഇതിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. വിവിധ സംഘടന പ്രതിനിധികളും പ്രമുഖരുമുൾപ്പെട്ട പത്തംഗ സമിതിയാണ് മുതിർന്നയാളുകളെ തെരഞ്ഞെടുക്കുക. അവാർഡ് നിർണയ സമിതിയുടെ പ്രത്യേക യോഗം ടോപാസ് റസ്റ്റാറൻറിൽ നടന്നു.
പരിപാടിയുടെ വിജയത്തിന് സലാലയിലെ വിവിധ പ്രവാസി സംഘടന പ്രതിനിധികൾ ഉൾപ്പെട്ട 101 അംഗ സ്വാഗതസമിതി രൂപവത്കരിച്ചിരുന്നു. ഇതാദ്യമയി ‘മീഡിയവൺ’ ഒമാനിൽ ഒരുക്കുന്ന പ്രവാസോത്സവത്തിനെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ‘മൈലാഞ്ചിക്കാറ്റ്’ എന്ന സ്റ്റേജ്ഷോ സലാലയിൽ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.