മത്ര കെ.എം.സി.സിയുടെ സ്നേഹാദരവ് മലപ്പുറം സ്വദേശി മൂസക്ക് സമ്മാനിക്കുന്നു
മസ്കത്ത്: ആമിറാത്തിലെ ഖബർസ്ഥാനിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം സ്വദേശി മൂസക്ക് മത്ര കെ.എം.സി.സി സ്നേഹാദരവ് നൽകി. ഒമാനിൽ പൊതു പ്രവർത്തന രംഗത്ത് സജീവമായുള്ള ഏവർക്കും സുപരിചിതനാണ് അദ്ദേഹം. കോവിഡ് കാലത്ത് അദ്ദേഹം ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതായിരുന്നു.
മത്ര കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ നോമ്പുതുറക്ക് ശേഷം നടന്ന ചടങ്ങിൽ പ്രസിഡന്റ് സാദിഖ് ആടൂർ, മൂസക്ക് ഉപഹാരം കൈമാറി. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ. ഷമീർ, നവാസ് ചെങ്കള, റാഷിദ് പൊന്നാനി, നാസർ തൃശൂർ, ഷുഹൈബ് എടക്കാട്, ശൈഖ് അബ്ദുറഹ്മാൻ ഉസ്താദ്, റിയാസ് കൊടുവള്ളി, ഖലീൽ കാസർകോട്, റാഷിദ് കാപ്പാട്, സിദ്ദിഖ് ഇരിക്കൂർ, നിയാസ് കാപ്പാട്, കെ.വി. റഫീഖ് , റഫീഖ് ചെങ്ങളായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.