മറാസീൽ സ്റ്റാർ ട്രേഡിങ് മനാമയിൽ ആരംഭിച്ച പുതിയ കടയുടെ ഉദ്ഘാടനം ഡയറക്ടർ
സൽമാൻ അലി അൽ ബുഐനൈയ്ൻ നിർവഹിക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ സ്വീറ്റ്സ് സ്ഥാപനമായ മറാസീൽ സ്റ്റാർ ട്രേഡിങ് തങ്ങളുടെ മനാമയിലെ ഷോറൂം പുതിയ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മനാമ സൂഖിലെ അയക്കൂറ പാർക്കിന് സമീപം മുഹമ്മദിയ ബിൽഡിംഗിലാണ് പുതിയ ഷോറൂം സജ്ജമാക്കിയിരിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം ഡയറക്ടർ സൽമാൻ അലി എൽസിസി അൽ ബുഐനൈയ്ൻ, മറാസീൽ മാനേജിങ് ഡയറക്ടർ കുഞ്ഞഹമ്മദ് പുത്തൻ പുരയിലിന്‍റെയും മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ചോക്ലേറ്റുകൾ, ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്സ്, മിഠായികൾ, ഗിഫ്റ്റ് ഐറ്റങ്ങൾ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഹോൾസെയിൽ നിരക്കിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നതാണ് മറാസീലിന്റെ പ്രധാന ആകർഷണം. 1999 മുതൽ പ്രവർത്തിച്ചുവരുന്ന മറാസീലിന് മുഹറഖ്, ഹമദ് ടൗൺ, റിഫ എന്നിവിടങ്ങളിലും ശാഖകളുണ്ട്.
പുതിയ മനാമ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.