മസ്കത്ത്: പുരുഷൻമാരിലെ സ്തനാർബുദ ബാധ ഒമാനിലും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും കൂടിയ തോതിൽ കണ്ടുവരുന്നതായി കണക്കുകൾ.
ഫലപ്രദമായ പരിശോധനയും ചികിത്സയും ഇല്ലാത്ത പക്ഷം സ്തനാർബുദ ബാധിതരുടെ എണ്ണം ഉയരാനാണ് സാധ്യതയെന്ന് ഒമാൻ കാൻസർ അസോസിയേഷൻ ചെയർപേഴ്സൻ ഡോ.വാഹിദ് അൽ ഖാറൂസി പറഞ്ഞു. ആഗോളതലത്തിെല കണക്കെടുക്കുേമ്പാൾ പത്തു രോഗികളായ സ്ത്രീകൾക്ക് ഒരു പുരുഷൻ എന്നതോതിലാണ് സ്തനാർബുദ ബാധിതരുടെ കണക്ക്. ഒമാനും മറ്റ് ഗൾഫ് രാഷ്ട്രങ്ങളുമെടുക്കുേമ്പാൾ ഒന്നിലധികം എന്ന തോതിലാണതെന്നും അൽ ഖാറൂസി പറഞ്ഞു. ഒമാനിൽ കാൻസറിെൻറ വ്യാപനം വളരെ ഉയർന്ന തോതിലാണെന്നും നാഷനൽ ഒാേങ്കാളജി സെൻററിെൻറയും ആരോഗ്യമന്ത്രാലയത്തിെൻറയും കണക്കുകൾ പറയുന്നു. നിലവിൽ വിവിധതരം കാൻസർ ബാധിച്ച 1500 പേരാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1300 പേർ സ്വദേശികളാണ്. 200 പേർ വിദേശികളാണ്. വിദേശികളിൽ നാലിൽ മൂന്നു പേരും വനിതകളുമാണ്. ഒാരോ വർഷവും നൂറിലധികം കുട്ടികളിൽ കാൻസർബാധ കണ്ടെത്തുന്നതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. സ്തനാർബുദം, വൻകുടൽ, വയർ, തൈറോയിഡ് തുടങ്ങിയവയാണ് ഒമാനികളിൽ സാധാരണായി കണ്ടുവരുന്ന കാൻസർ ബാധ. ഒമാനി പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസറും സാധാരണമാണ്.
ബോധവത്കരണവും പ്രതിരോധവും ചികിത്സയുമെല്ലാം കണക്കിലെടുക്കുേമ്പാൾ കാൻസർ ഇന്ന് ചെലവേറിയ അസുഖമായി മാറിെക്കാണ്ടിരിക്കുകയാണെന്നും അൽ ഖാറൂസി പറഞ്ഞു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ നിമിത്തം ആഗോളതലത്തിൽ തന്നെ കാൻസർമരണങ്ങൾ വർധിക്കുകയാണ്. 2004ൽ 7.4 ദശലക്ഷം കാൻസർ മരണങ്ങൾ ഉണ്ടായ സ്ഥാനത്ത് 2015ൽ അത് എട്ട് ദശലക്ഷമായി ഉയർന്നു.
കാൻസർ അസോസിയേഷെൻറ മൊബൈൽ മാമോഗ്രഫി യൂനിറ്റ് നിരവധി സ്വദേശി വനിതകൾക്ക് രോഗബാധ നേരത്തേ കണ്ടെത്തി ചികിത്സ നേടാൻ വഴിയൊരുക്കിയതായും ഖാറൂസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.