കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിയയാൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിയയാൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. സ്യൂട്കേസ് ലോക്കിലും സൺഫ്ലവർ സീഡ് പാക്കറ്റിലും വിദഗ്ധമായി സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ 1.8 കിലോ സ്വർണം പിടിച്ചെടുത്തു.

ഏകദേശം 2.37 കോടി രൂപ മൂല്യം വരുന്ന ഏഴു സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ബാഗേജിന്റെ ലോക്കിലും സൺഫ്ലവർ സീഡ് നിറച്ച പാക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. പിടിയിലായ ആൾക്ക് സ്വർണക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

Tags:    
News Summary - Man arrested for smuggling gold from Kuwait to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.