ഒ​മാ​ന്‍ മ​മ്മൂ​ട്ടി ഫാ​ന്‍സ് ആ​ന്‍ഡ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ സ്‌​ക്വാ​ഡ് വി​ജ​യാ​ഘോ​ഷം

ക​ണ്ണൂ​ർ സ്‌​ക്വാ​ഡ് വി​ജ​യാ​ഘോ​ഷ​വും ഫാ​ന്‍സ് ഷോ​യും സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: ഒ​മാ​ന്‍ മ​മ്മൂ​ട്ടി ഫാ​ന്‍സ് ആ​ന്‍ഡ് വെ​ൽ​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ർ സ്‌​ക്വാ​ഡ് വി​ജ​യാ​ഘോ​ഷ​വും ഫാ​ന്‍സ് ഷോ​യും സം​ഘ​ടി​പ്പി​ച്ചു.ക​ണ്ണൂ​ർ സ്‌​ക്വാ​ഡി​ൽ മ​മ്മൂ​ട്ടി​ക്ക് ഒ​പ്പം മു​ഴു​നീ​ള റോ​ൾ ചെ​യ്ത ച​ല​ച്ചി​ത്ര താ​രം അ​സീ​സ് നെ​ടു​മ​ങ്ങാ​ട് മു​ഖ്യാ​തി​ഥി​യാ​യി. ഒ​മാ​ന്‍ അ​വ​ന്യൂ​സ് മാ​ളി​ലാ​ണ് ക​ണ്ണൂ​ർ സ്‌​ക്വാ​ഡ് ഫാ​ൻ​സ്‌ ഷോ ​പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്.

250ൽ​പ​രം ആ​രാ​ധ​ക​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് റീ​ജ​ന​ൽ ഇ​ൻ​ചാ​ർ​ജ് മു​ഹ​മ്മ​ദ്‌ സ​ഫ്‌​വാ​ൻ, ഓ​പ​റേ​ഷ​ൻ അ​ഡ്മി​ൻ സ​ഞ്ജീ​വ്, ജ​ന​റ​ൽ മാ​നേ​ജ​ർ സു​പി​ൻ ജെ​യിം​സ്, ഓ​പ​റേ​ഷ​ൻ ഹെ​ഡ് ബി​നോ​യ്‌ സൈ​മ​ൺ വ​ർ​ഗീ​സ്, റി​യാ​സ് മേ​ലെ ചേ​ട്ടൂ​ൽ, അ​ജ​ന്ത റൈ​സ് ഓ​ണ​ർ അ​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ, സെ​ക്ര​ട്ട​റി ആ​ഷി​ക്, പ്ര​വ​ർ​ത്ത​ക​രാ​യ അ​ജി​ത് സൈ​ൻ, ജേ​ക്ക​ബ് തോ​മ​സ്, അ​ഫ്ക്ക​ർ മി​സാ​ജ്, വി​ശ്വാ​സ്, അ​നീ​ഷ് സ​ലിം, ഷ​ഫീ​ഖ് എ​ന്നി​വ​ർ ഫാ​ൻ​സ്‌ ഷോ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Mammootty Fans and Welfare Association Conducted Victory Celebration and Fans Show of Kannur Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.