???????????? ??????????????????????????? ???????????????? ????????????????????????????? ???????. ??????? ?????????? ????????????? ????????????? ???????????

സ​മാ​ഇൗ​ലി​ലെ മ​ല​യി​ടി​ച്ചി​ൽ; ഒ​രാ​ൾ മ​രി​ച്ചു

മ​സ്​​ക​ത്ത്​: സ​മാ​ഇൗ​ലി​ൽ മ​ല​യി​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. 
മ​റ്റൊ​രാ​ൾ​ക്ക്​ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ സ​മാ​ഇൗ​ലി​ന​ടു​ത്ത ത​വ​നൂ​സി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ജെ.​സി.​ബി ഡ്രൈ​വ​റാ​ണ്​ മ​രി​ച്ച​യാ​ൾ. ഇ​യാ​ൾ വി​ദേ​ശി​യാ​ണെ​ന്ന്​ അ​റി​യു​ന്നു. ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച്​ മ​ല​യി​ടി​ക്കു​ന്ന​തി​നി​ടെ പാ​റ​ക്ക​ല്ലു​ക​ൾ ഇ​ടി​ഞ്ഞ്​ വാ​ഹ​ന​ത്തി​ന്​ മു​ക​ളി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. 
സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. അ​പ​ക​ടം ന​ട​ന്ന്​ വൈ​കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.  എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ്​ ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
Tags:    
News Summary - Malayidichil: death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.