മ​ല​ർ​വാ​ടി ബാ​ലോ​ത്സ​വം മൂ​ന്നി​ന്​; ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

സ​ലാ​ല: മ​ല​ർ​വാ​ടി ബാ​ല​സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ത്സ​വ​മാ​യ ബാ​ലോ​ത്സ​വം മേ​യ് മൂ​ന്നി​ന് ന​ട​ക്കും. നാ​ല് മു​ത​ൽ 12 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ബാ​ലോ​ത്സ​വം ഒ​രു​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ കാ​യി​ക-​മാ​ന​സി​ക വ​ള​ർ​ച്ച സാ​ധ്യ​മാ​കു​ന്ന ന​വീ​ന​മാ​യ പ​ന്ത്ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് അ​ന്നേ ദി​വ​സം സ​ലാ​ല പ​ബ്ലി​ക് പാ​ർ​ക്കി​ൽ ഒ​രു​ക്കു​ക​യെ​ന്ന് ക​ൺ​വീ​ന​ർ മു​സാ​ബ് ജ​മാ​ൽ പ​റ​ഞ്ഞു. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​തി​നാ​യി വി​പു​ല​മാ​യ സ​ബ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഫ​സ്ന അ​ന​സ്, റ​മീ​സ റ​ഔ​ഫ്, മ​ൻ​സൂ​ർ വേ​ളം, സ​ലീം സേ​ട്ട്, സാ​ഗ​ർ അ​ലി, നൗ​ഷാ​ദ് മൂ​സ, കെ.​ജെ. സ​മീ​ർ, അ​ൻ​സാ​ർ കെ.​പി, ഉ​സ്മാ​ൻ ക​ള​ത്തി​ങ്ക​ൽ, ഇ.​എം. മു​നീ​ർ, കെ.​പി. അ​ർ​ഷ​ദ് എ​ന്നി​വ​രെ വി​വി​ധ വ​കു​പ്പ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഗൂ​ഗി​ൾ ഫോ​റം വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട് (https://tinyurl.com/balolsavam2024). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 93596396, 77470627.

Tags:    
News Summary - Malarwadi Balotsavam for three; Registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.