മഖ്നിയത്ത് ഹെൽത്ത് സെന്ററിന്റെ സേവനസമയം നീട്ടി

മ​സ്ക​ത്ത്: പൊ​തു​ജ​നാ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദാ​ഹി​റ പ്ര​വി​ശ്യ​യി​ലെ മ​ഖ്നി​യ​ത്ത് ഹെ​ൽ​ത്ത് സെ​ന്റ​ർ കോം​പ്ല​ക്സി​ന്റെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി 12 വ​രെ ഹെ​ൽ​ത്ത് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കും. പു​തി​യ ക്ര​മീ​ക​ര​ണ​പ്ര​കാ​രം, പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 12 വ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ലും ഔ​ദ്യോ​ഗി​ക അ​വ​ധി​ക​ളി​ലും രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി 12 വ​രെ​യും സേ​വ​നം ല​ഭ്യ​മാ​കും.

രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക, ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വി​ശ്യ​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സ​മ​യ​മാ​റ്റ​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Makhniyat Health Center's service hours extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.