ബുറൈമിയിൽ ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ
ഡോ. ഹുസൈൻ സഖാഫി സംസാരിക്കുന്നു
ബുറൈമി: പ്രകോപന സാഹചര്യങ്ങളിലും അതീവ സംയമനത്തോടെ മുന്നേറിയ നേതാവാണ് പ്രവാചകൻ മുഹമ്മദ് നബിയെന്ന് ഡോ. ഹുസൈൻ സഖാഫി. ബുറൈമിയിൽ ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത ലക്ഷ്യസാക്ഷാത്കാരത്തിന് ലളിതമായ വഴി സ്വീകരിച്ച വേറൊരു നേതാവ് ലോക ചരിത്രത്തിൽ ഇല്ലെന്ന് ഫ്രഞ്ച് ചരിത്രകാരൻ ലാമാർട്ടിനെയും അദ്ദേഹം ഉദ്ധരിച്ചു. വിശ്വാസികൾ പ്രവാചകജീവിതം മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം അഹ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു. വിവിധ വ്യക്തികളും വിദ്യാർഥികളും പങ്കെടുത്തു.
ഐ.സി.എഫ് ഡോക്യുമെന്ററി പ്രദർശനം, ലഹരിക്കെതിരായ പ്രതിജ്ഞ, ദഫ് മുട്ട്, കലാപരിപാടികൾ, ഓപ്പൺ ക്വിസ്, സർട്ടിഫിക്കറ്റ്-സമ്മാനദാനം തുടങ്ങിയവ നടന്നു. നാൽപത് ദിവസത്തേക്ക് മീലാദ് ഫെസ്റ്റ് തുടരുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.