‘മ​ഹ​ർ​ജാ​ൻ ചാ​വ​ക്കാ​ട് 2024’ ഇ​ന്ന്​ ബ​ർ​ക്ക അ​ൽ റ​ഹ്ബ ഫാം ​ഹൗ​സി​ൽ

മ​സ്‌​ക​ത്ത്​: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ‘മ​ഹ​ർ​ജാ​ൻ ചാ​വ​ക്കാ​ട് 2024’ വി​ഷു, ഈ​ദ്, ഈ​സ്റ്റ​ർ കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച ബ​ർ​ക്ക​യി​ലെ അ​ൽ റ​ഹ്ബ ഫാം ​ഹൗ​സി​ൽ ന​ട​ക്കും.

ആ​ടു​ജീ​വി​തം സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ഒ​മാ​നി ക​ലാ​കാ​ര​ൻ ഡോ. ​ത്വ​ലി​ബ് മു​ഹ​മ്മ​ദ് അ​ൽ ബ​ലു​ഷി മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​സ്‌​ക​ത്ത്​ പ​ഞ്ച​വാ​ദ്യ​സം​ഘം ആ​ശാ​ൻ തി​ച്ചൂ​ർ സു​രേ​ന്ദ്ര​ൻ, മ​നോ​ഹ​ര​ൻ ഗു​രു​വാ​യൂ​ർ സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി​മേ​ളം, ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ഒ​പ്പ​ന, തി​രു​വാ​തി​ര ക​ളി, ഭാ​ര​ത​നാ​ട്യം, ഗ​സ​ൽ, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ഗി​ത്താ​ർ പ്ലേ, ​വ​ടം​വ​ലി മു​ത​ലാ​യ ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ്‌ ന​രി​യം​പു​ള്ളി, ആ​ഷി​ക്ക് മു​ഹ​മ്മ​ദ്‌​കു​ട്ടി, മു​ഹ​മ്മ​ദ് യാ​സീ​ൻ ഒ​രു​മ​ന​യൂ​ർ, വി.​സി.​സു​ബ്ര​ഹ്മ​ണ്യ​ൻ, സു​ബി​ൻ സു​ധാ​ക​ര​ൻ, പി.​കെ. മു​ഹ​മ്മ​ദു​ണ്ണി, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Maharjan Chavakkad 2024' today at Barka Al At Rahba Farm House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.