Posted On
date_range Updated On
date_range മദ്റസ പാർലമെന്റ് ഇലക്ഷൻ
സലാല: കേരള മദ്റസ എജുക്കേഷൻ ബോർഡിന് കീഴിലുള്ള അൽ മദ്‌റസത്തുൽ ഇസ്‍ലാമിയ സലാല മദ്റസ പാർലമെന്റ് ഇലക്ഷൻ നടത്തി. 21 സ്ഥാനാർഥികൾ മത്സരിച്ചു.
ഹെഡ് ബോയ്, ഹെഡ് ഗേൾ, ആർട്സ് കൺവീനർ ആയി യഥാക്രമം ഷയാൻ അർഷാദ്, അലാനാ ഫെല്ല ഫിറോസ്, മുഹമ്മദ് ഹാഷിം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഡെപ്യൂട്ടി ഹെഡ് ബോയ്, ഡെപ്യൂട്ടി ഹെഡ് ഗേൾ, അസി. ആർട്സ് കൺവീനറായി യഥാക്രമം മുഹമ്മദ് ദിൽഷാൻ, ജന്ന സ്വലാഹുദ്ദീൻ, വഫ സാദിഖ് എന്നിവരെയും തെരഞ്ഞെടുത്തു. ഇലക്ഷന് പ്രിൻസിപ്പൽ വി.എസ്. ഷമീർ, അധ്യാപകരായ ഷൗക്കത്തലി, റജീന, സാബിറ ബാനു, റമീസ റഊഫ്, ഫസ്ന അനസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.