റമദാൻ, ഈദ്​ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ‘ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ’ കാമ്പയിനിൽ വിജയികളായവർ ലുലു മാനേജ്​മെന്‍റ്​ ഭാരവാഹികൾക്കൊപ്പം

ലുലു 'ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ': സമ്മാനങ്ങൾ വിതരണം ചെയ്തു

മസ്കത്ത്: റമദാൻ, ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ലുലു ഔട്ട് ലെറ്റുകളിൽ ഒരുക്കിയ 'ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ' കാമ്പയിനിന്‍റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചങ്ങിൽ സീനിയർ മാനേജ്മെന്‍റ അംഗങ്ങളാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ലുലു ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഷോപ്പർമാർ, അഭ്യുദയകാംക്ഷികൾ, മാനേജ്‌മെന്റ്, സ്റ്റാഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മാർച്ച് 10 മുതൽ മേയ് ഏഴുവരെ നടത്തിയ പ്രമോഷനിൽ 281 ഉപഭോക്താക്കളാണ് ക്യാഷ് പ്രൈസുകൾ നേടിയത്. 10,000 റിയാലിന്‍റെ ഗ്രാൻഡ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750,500, 200, 100 റിയാൽ ക്യാഷ് പ്രൈസുകളും പ്രമോഷൻ കമ്പയിനിന്‍റെ ഭാഗമായി ലഭിച്ചു. വാണ്യജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ, ലുലു മാനേജ്മെന്‍റ് പ്രതിനധികൾ, മറ്റു പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഓരോ ഘട്ടത്തിലെയും നറുക്കെുപ്പ് വിജയികളെ പ്രഖ്യാപിച്ചിരുന്നത്.

ലുലു സ്റ്റോറുകളിൽനിന്ന് ചുരുങ്ങിയത് പത്ത് റിയാലിന്‍റെ സാധനങ്ങൾ വാങ്ങുന്നവർക്കായിരുന്നു ഇ-റാഫിൾ നറുക്കെടുപ്പിനായി രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നത്. പ്രമോഷൻ കാമ്പയിന്‍റെ ഭാഗമായി മെഗാ സമ്മാനം നേടിയ ജേതാവടക്കം എല്ലാ വിജയികളെയും അഭിനന്ദിക്കുകയാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് ഒമാൻ-ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. കാമ്പയിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിച്ചത്.

ഓാഫറുകൾ വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവ മെച്ചപ്പെടുത്താനും നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും പിന്തുണക്കും നന്ദി അറിയിക്കുകയാണെന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഓഫറുകളും ഡീലുകളുമാണ് എപ്പോഴും ഒരുക്കാറുള്ളത്. റമദാനിൽ ലുലുവിൽ ഷോപ്പിങ് ആസ്വാദ്യകരവും പ്രതിഫലദായകവുമായി മാറ്റുന്നതിന് ഷോപ്പ് ആൻഡ് വിൻ പ്രമോഷനോടൊപ്പം മറ്റ് നിരവധി പ്രമോഷനുകളും ഡീലുകളും ഓഫറുകളും ഇളവുകളും ഒരുക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lulu ‘Shop and Win Promotion’: Gifts distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.