മസ്കത്ത്: ലോക്ഡൗൺ കാലയളവിൽ അവശ്യ ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായി ലുലു ഗ്രൂപ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
മഹാമാരിയുടെ തുടക്കം മുതൽ സർക്കാർ വകുപ്പുകളുമായും വിതരണക്കാരുമായി ചേർന്ന് പ്രവർത്തിച്ചും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഗ്രൂപ്പിെൻറ സോഴ്സിങ് ഒാഫിസുകൾ വഴിയും അവശ്യവസ്തുക്കൾ എത്തിച്ചുവരുന്നുണ്ട്. ലോക്ഡൗൺ കാലത്ത് ലുലുവിെൻറ ഒമാനിലെ 24 ഷോറൂമുകളിലും ഭക്ഷ്യോൽപന്നങ്ങളടക്കമുള്ളവക്ക് ഒരുതരത്തിലുള്ള ക്ഷാമവും ഉണ്ടാകില്ല.
മഹാമാരിക്കെതിരായ പോരാട്ടത്തിെൻറ ഭാഗമായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും പൂർണമായ പിന്തുണ ഉറപ്പുനൽകുന്നതായും ലുലു ഗ്രൂപ് അറിയിച്ചു. ആഗസ്റ്റ് എട്ടുവരെ നീളുന്ന ലോക്ഡൗണിെൻറ ഭാഗമായി ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയായിരിക്കും ഇക്കാലയളവിലെ പ്രവർത്തനം. അവശ്യ സാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പുവരുത്തുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. സർക്കാർ തീരുമാനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ലുലു ഗ്രൂപ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.