ലുലു ഒമാൻ ‘ഡ്രീം ഡ്രൈവ് ഷോപ്പ് ആൻഡ് വിൻ 2025’ പ്രമോഷൻ കാമ്പയിന്റെ നറുക്കെടുപ്പിൽനിന്ന്
മസ്കത്ത്: ലുലു ഒമാൻ ഡ്രീം ഡ്രൈവ് ഷോപ്പ് ആൻഡ് വിൻ 2025’ പ്രമോഷൻ കാമ്പയിന്റെ ആദ്യ രണ്ട് സെറ്റ് വിജയികളെ പ്രഖ്യാപിച്ചു.ആദ്യ നറുക്കെടുപ്പ് ഫെബ്രുവരി 19നും രണ്ടാമത്തേത് 27 നും നടന്നു.ആദ്യ രണ്ട് നറുക്കെടുപ്പുകളിൽ വിജയികളായ സൗദ് സുലൈമാൻ അൽ വഹൈബി, ദിവ്യേഷ് പരണ്ടി എന്നിവർ നിസ്സാൻ പാത്ത്ഫൈൻഡർ കാറുകൾക്ക് അർഹരായി.മറ്റു വിജയികൾ നിരവധി സമ്മാനങ്ങളും സ്വന്തമാക്കി.റമദാനിൽ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ഒരുക്കിയിരിക്കുന്ന കാമ്പയിൻ ഏപ്രിൽ 12വരെ തുടരും.
ഈ കാമ്പയിൻ കാലയളവിൽ പത്ത് റിയാലോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് ഇ-റാഫിളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.ഇതിൽ തെരഞ്ഞെടുക്കുന്നവർക്ക് മെഗാസമ്മാനമായി എട്ട് നിസ്സാൻ പാത്ത്ഫൈൻഡർ കാറുകൾ(എസ് 4ഡബ്ലു.ഡി), ഇതിന് പുറമെ സ്മാർട്ട് ടി.വികൾ, റഫ്രിജറേറ്ററുകൾ, എയർ ഫ്രയറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ലഭിക്കുക.സുൽത്താനേറ്റിലെ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും കാമ്പയിൻ നടക്കും.
10 റിയാൽ ബിൽ ചെയ്തുകഴിഞ്ഞാൽ ഒരു വാട്ട്സ്ആപ് ആയിട്ടോ,എസ്.എം.എസ് ആയിട്ടോ സന്ദേശം ലഭിക്കും.ഇങ്ങനെ ലഭിക്കുന്ന സന്ദേശത്തിലുള്ള ലിങ്കിൽ കയറി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മാർഗനിർദേശങ്ങൾ പാലിച്ച് ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം.ഉപഭോക്താവിന് ലുലു ആപ് ഡൗൺലോഡ് ചെയ്ത് ഇ-ബിൽസ് പോർട്ടലിൽ അവരുടെ കൂപ്പണുകൾ പരിശോധിക്കാം.പ്രമോഷൻ കാലയളവിൽ വ്യത്യസ്ത തീയതികളിലായി എട്ട് നറുക്കെടുപ്പുകൾ നടക്കും.ഇതിലെ രണ്ട് നറക്കെടുപ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്.
രണ്ടും നറുക്കെടുപ്പുകളിലെ ഗ്രാൻഡ് പ്രൈസ് വിജയികളെയും മറ്റു വിജയികളെയും അഭിനന്ദിക്കുകയാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ റീജിനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു.റമദാൻ മാസത്തിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ വിജയം നേടാൻ ആറ് നറുക്കെടുപ്പുകൾ കൂടി ബാക്കിയുണ്ട് ഷോപ്പിംഗ് നടത്താൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും അദ്ദേഹം പറഞ്ഞു.
റമദാനിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകൾ, പ്രമോഷനുകൾ, ഓഫറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫ്രഷ് ഉൽപന്നങ്ങൾ, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യ സാധനങ്ങളിലും ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളും എക്സ്ക്ലൂസിവ് ഓഫറുകളും ലഭിക്കും.
റമദാൻ അവശ്യ സാധനങ്ങൾ വാങ്ങുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമുള്ള അനുഭവമാക്കി മാറ്റുന്നതിന് പ്രത്യേക റമദാൻ കിറ്റുകളും ലഭ്യമാകും.പാൽപൊടി, അരി, പഞ്ചസാര, ജെല്ലികൾ, കെച്ചപ്പ്, എണ്ണ, പയർവർഗങ്ങൾ, പാസ്ത, ധാന്യങ്ങൾ, കാപ്പി, ചായ തുടങ്ങിയ അവശ്യ പലചരക്ക് സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് കിറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.