ന്യൂനമർദ്ദം: ഒമാനിൽ ഇന്ന് മുതൽ മഴക്ക് സാധ്യത

മസ്കത്ത്: ഞായറാഴ്ച മുതൽ ഒമാനെ ന്യൂനമർദ്ദം ബാധിച്ചേക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പ്രതിഭാസം കുറച്ച് ദിവസത്തേക്ക് തുടരും. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവണറേറ്റുകളിലും അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഇതുബാധിച്ചേക്കും. മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഒറ്റപ്പെട്ട മഴക്കും സാധ്യത. പർവതപ്രദേശങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

വാദികൾ നിറഞ്ഞൊഴുകും. നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും താമസക്കാരോടും പൗരൻമാരോടും ആവശ്യപ്പെട്ടു.

തിരമാലകൾ 3.5 മീറ്ററിൽ കൂടുതൽ ഉയർന്നേക്കാം. ഇത് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും സമുദ്ര ഓപ്പറേറ്റർമാരോടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.

Tags:    
News Summary - Low pressure: Chance of rain in Oman from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.