കുറുപ്പ് ഫാൻസ് ഷോയോടനുബന്ധിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range കുറുപ്പ് ഫാൻസ് ഷോ കാണാൻ നിരവധിയാളുകൾ
സലാല: ദുൽഖർ സൽമാൻ ചിത്രം കുറുപ്പിെൻറ ഫാൻസ് ഷോ സലാലയിലും നടന്നു. സിനിഫിലീസാണ് ഷോ സംഘടിപ്പിച്ചത്. ഒയാസിസ് മാളിലെ സിനി പൊലീസിൽ രാത്രി പതിനൊന്നിന് നടന്ന ഷോ കാണാൻ നൂറു കണക്കിനാളുകൾ എത്തിയിരുന്നു. കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. തിയറ്റർ റിലീസ് ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഷോ ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. മുഹമ്മദ് ജനീസ്, ജംഷീദ് ജഹാൻ, മൻസൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.