മത്ര: മസ്കത്തില് നിന്ന് നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ മലയാളിയുടെ ഫോണ്‍ മിസ്സായതോടെ യാത്ര മുടങ്ങി. ശനിയാഴ്ച ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിന് പോകാന്‍ മസ്കത്ത് എയര്‍പോട്ടിലെത്തിയ മലയാളിയാത്രക്കാരന്റെ ഫോണ്‍ മിസായതാണ് വിനയായത്.
എമിഗ്രേഷന്‍ പരിശോധനയുടെ ഭാഗമായുള്ള ചെക്കിങ്ങിനിടയിലെ വെപ്രാളത്തില്‍ ഫോണ്‍ വെച്ച ട്രേയില്‍ നിന്ന് എടുക്കാന്‍ മറന്നതാണോ, ഡ്യൂട്ടിഫ്രീ ഷോപ്പിങ്ങിനിടയില്‍ എയര്‍പോർട്ടില്‍ തന്നെ മറ്റെവിടെയെങ്കിലും കളഞ്ഞുപോയതാണോ എന്നൊന്നും യാത്രക്കാരന് നിശ്ചയവുമില്ലായിരുന്നു. ഫോണ്‍ കാണാതായ വിവരം എയര്‍പോട്ട് ഡ്യൂട്ടിയിലുള്ള പോലീസുകാരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
എയര്‍പോർട്ട് കാമറകള്‍ ചെക്ക് ചെയ്തും മറ്റുമുള്ള നീണ്ട അന്വേഷണത്തിനൊടുവില്‍ ഫോണ്‍ തിരികെ ലഭിച്ചു. അപ്പോഴേക്കും വിമാനം യാത്രയായിരുന്നു. അതോടെ യാത്രക്കാരന് എയര്‍പോർട്ടില്‍ കുടുങ്ങി. ഒടുവിൽ മത്രയിലെ സാമൂഹികപ്രവര്ത്തകന് റഫീഖ് ചെങ്ങളായി ഇടപെട്ട് രാത്രി 10.39നുള്ള സലാം എയറിനുള്ള ടിക്കറ്റ് സംഘടിപ്പിച്ച് അയച്ചുകൊടുത്തതോടെയാണ് യാത്രക്കാരന് തുടർയാത്ര സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.