Posted On
date_range Updated On
date_range വീടുകളിലും കടകളിലും കവർച്ച: വിദേശി അറസ്റ്റിൽ
മസ്കത്ത്: കവർച്ച കേസിൽ വിദേശിയെ മസ്കത്ത് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. വ ീടുകളിലും കടകളിലുമാണ് ഇയാൾ കവർച്ച നടത്തിയത്. സ്വർണാഭരണങ്ങളും വാച്ചുകളുമടക്കം തൊണ്ടിമുതലും പ്രതിയിൽനിന്ന് പിടിച്ചെടുത്തു. ഇയാൾ ഏതു രാജ്യക്കാരനാണെന്ന വിവരം വ്യക്തമല്ല. മോഷണ കേസിൽ മൂന്ന് അറബ് വംശജരെ ദോഫാറിൽ നിന്ന് അറസ്റ്റ് ചെയ്തതായും ആർ.ഒ.പി അറിയിച്ചു. കടയിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.