ഇബ്രി കലാ കൈരളി ബാലവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന 'കുട്ട്യോളും കുറുമ്പുകളും'
പരിപാടിയിൽനിന്ന്
ഇബ്രി: ഇബ്രി കലാ കൈരളി ബാലവിഭാഗത്തിന്റെ നേതൃത്വത്തില്‍ 'കുട്ട്യോളും കുറുമ്പുകളും' സീസണ് 2 ഇബ്രി വിമന്‍സ് ഹാളില്‍ നടന്നു. 116 കുട്ടികള്‍ പങ്കെടുത്ത പരിപാടി വിവിധതരം കളികളും വിനോദങ്ങളും മത്സരങ്ങളുമായി ആവേശത്തിമിര്‍പ്പില്‍ അരങ്ങേറി. വേണുഗോപാല്‍ നേതൃത്വം നല്കിയ 'കുട്ട്യോളും കുറുമ്പുകളും' രക്ഷിതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും ആവേശം നിറഞ്ഞ അനുഭവമായി.
ജീവിതത്തിലെ സുന്ദരമായ ബാല്യ കൗമാരകാലം പ്രവാസികളുടെ മക്കള്‍ക്ക് നാട്ടിലേതുപോലെ ആസ്വദിക്കാന്‍ കഴിയാത്തതിന് പരിഹാരമായി ഇതുപോലുള്ള പരിപാടികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് പരിപാടിയില്‍ പങ്കെടുത്ത പി.ജെ. സൂരജ്, വിജേഷ്, സുനീഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പരിപാടിക്ക് ബാല വിഭാഗം ചുമതലക്കാരായ നിഷാദ്, വിനീത്, ഉണ്ണികൃഷ്ണന്, സുധീരന്, ഷാജു, ഷിബിന്‍ റിയാസ്, റോഷന്, ജെറിന്, സന്തോഷ്, സുധീഷ്, ഗോപക് എന്നിവര്‍ നേതൃത്വം നല്കി. മത്സരങ്ങളില്‍ ജയിച്ച കുട്ടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ തമ്പാന്, കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.കെ. ഷാജി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.