ഇബ്ര: കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ഇബ്ര കെ.എം.സി.സി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. 17 തരം സാധനങ്ങളടങ്ങിയ കിറ്റാണ് നൽകിയത്. ഒറ്റക്കു താസമിക്കുന്നവരും കുടുംബങ്ങളും അടക്കം ഇരുനൂറോളം പേർക്ക് കിറ്റ് നൽകിക്കഴിഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് വിതരണം നടത്തിയത്. സുമനസ്സുകളിൽനിന്നു ലഭിക്കുന്ന സാധനങ്ങളും പണവും കെ.എം.സി.സിയുടെ വിഹിതവും ചേർത്താണ് കിറ്റ് ഒരുക്കിയത്. ഇനി 200 പേർക്കുകൂടി നൽകാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ. പ്രസിഡൻറ് മഹ്മൂദ് ഹാജി, സെക്രട്ടറി നൗസീബ് ചെമ്മയിൽ, ഭാരവാഹികളായ ബദറുദ്ദീൻ ഹാജി, നൗഫൽ, സബീർ എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.