കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി
മസ്കത്ത്: ഒമാനിലെ പ്രവാസി ഫുട്ബാൾ ടീമുകളുടെ കൂട്ടായ്മയായ കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനും മബേല ഫേസ് 8, ഹൽബാനിലെ അൽ സലാമ ഇന്റർനാഷനൽ ഹോസ്പിറ്റലും സംയുക്തമായി ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹൽബാനിലെ അൽ സലാമ ഇന്റർനാഷനൽ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ അമ്പതോളം ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകി. ഫുട്ബാൾ കളിക്കാരെ സാമൂഹിക പ്രതിബദ്ധയുള്ളവരാക്കി മാറ്റുമെന്നും, തുടർന്നും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഡോ. മാജിദ് അൽ സൈദി, ഡോ. സിദ്ദീഖ് മങ്കട, ബാലകൃഷ്ണൻ വലിയാട്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.