ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് ഒ​മാ​ന്‍ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ആ​ന​ന്ദം 2024’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

കെ.​സി.​വൈ.​എ​ല്‍ ഒ​മാ​ന്‍ ‘ആ​ന​ന്ദം 2024’ സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ക്നാ​നാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് ഒ​മാ​ന്‍ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ആ​ന​ന്ദം 2024’ എ​ന്ന പേ​രി​ല്‍ യു​വ​ജ​ന​ദി​നാ​ഘോ​ഷ​വും ക്നാ​നാ​യ കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. മ​സ്‌​ക​ത്തി​ന് പു​റ​മെ സു​ഹാ​ര്‍, സൂ​ര്‍, ജ​അ​ലാ​ന്‍ ബ​നീ ബു ​അ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നും ക്നാ​നാ​യ അം​ഗ​ങ്ങ​ളെ​ത്തി. കെ.​സി.​സി.​എം ഇ ​ട്ര​ഷ​റ​ര്‍ സ​ഹീ​ഷ് സൈ​മ​ണ്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​സി.​വൈ.​എ​ൽ ഒ​മാ​ന്‍ പ്ര​സി​ഡ​ന്റ് ഫെ​ബി​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ബി​ജു സ്റ്റീ​ഫ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ജി​ബി​ന്‍ ജെ​യിം​സ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​സി.​സി, കെ.​സി ഡ​ബ്ല്യു.​എ പ്ര​സി​ഡ​ന്റു​മാ​രാ​യ ഷൈ​ന്‍ തോ​മ​സ്, മ​ഞ്ജു ജി​പ്‌​സ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജോ.​സെ​ക്ര​ട്ട​റി നി​യ മ​രി​യ മ​നോ​ജ് ന​ന്ദി പ​റ​ഞ്ഞു. ട്ര​ഷ​റ​ര്‍ ജോ​ബി​ന്‍ ജോ​ണ്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ അ​ധ്യാ​പ​ക​നും, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ ഡോ. ​സ​ജി ഉ​തു​പ്പാ​ന്‍ ‘സാ​ര്‍ഥ​ക​മാ​ക്കാം ജീ​വി​തം’​എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. യു​വ​ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ല്‍ ക്രി​യാ​ത്മ​ക​മാ​യി സ്വ​ന്തം സ്വ​പ്‌​ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് സം​വ​ദി​ച്ചു.

സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​റാ​യി​രു​ന്ന ജോ​ബി​ന്‍ ജോ​ണി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ഷ​ന​ല്‍ ഗെ​യിം​സി​ല്‍ ഹാ​ന്‍ഡ് ബാ​ളി​ല്‍ മ​ത്സ​രി​ച്ച ഷി​യ ഷി​ബു​വി​നെ​യും ഷോ​ട്ട് പു​ട്ടി​ല്‍ മ​ത്സ​രി​ച്ച എ​യ്‌​റോ​ണ്‍ ഷി​ജു​വി​നെ​യും ആ​ദ​രി​ച്ചു.

ഉ​ച്ച​ക്കു​ശേ​ഷം ഡെ​ന്നി ഫി​ലി​പ്പ്, ഡി​വോ​ണ ജി​ബു എ​ന്നി​വ​ർ വി​വി​ധ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - KCYL Oman organizes Anandam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.