മസ്കത്ത്: കരാമ ഹൈപ്പർമാർക്കറ്റിെൻറ അൽ ഖുവൈറിലെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.
അൽ ഖുവൈർ ഫുഡ്ലാൻഡ്സ് ഹോട്ടലിന് സമീപമുള്ള അൽ ഫൈസൽ ബിൽഡിങ്ങിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ഗൾഫാർ മുഹമ്മദലി ഉദ്ഘാടനം നിർവഹിക്കും. മാനേജിങ് ഡയറക്ടർ അബ്ദുന്നാസർ അടക്കം മാനേജ്മെൻറ് പ്രതിനിധികളും സംബന്ധിക്കും. അൽ ഖുവൈർ സവാവി മസ്ജിദിന് സമീപമുണ്ടായിരുന്ന ശാഖയാണ് വിപുലമായ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നത്. ഒറ്റ നിലയിലായി സ്ഥിതി ചെയ്യുന്ന പുതിയ ഹൈപ്പർ മാർക്കറ്റിന് 18,500 സ്ക്വയർ ഫീറ്റ് ആണ് വിസ്തൃതി. എല്ലാത്തരം ഉൽപന്നങ്ങളുടെയും വൈവിധ്യമാർന്ന ശേഖരം ആകർഷക വിലയിൽ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.