????????? ?????

ഫുട്​ബാൾ കളിക്കിടെ കുഴഞ്ഞുവീണ്​ കണ്ണൂർ സ്വദേശി മരിച്ചു

മസ്​കത്ത്​: നിസ്​വയിൽ ഫുട്​ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ കണ്ണൂർ സ്വദേശി മരിച്ചു. ചുഴലി കുന്നുംപുറത്ത് പ ുതിയ പുരയിൽ അബ്​ദു പൂക്കോത്ത്^ കദീജ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷാഹിർ (30) ആണ്​ മരിച്ചത്​. ഞായറാഴ്​ച പുലർച്ചയാണ്​ സംഭവം.

പ്രഭാത നമസ്​കാരശേഷം കളിയാരംഭിച്ച്​ മിനിറ്റുകൾക്കുള്ളിൽ തന്നെ കുഴഞ്ഞുവീണതായി സുഹൃത്തുക്കൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീബിലെ മജാൻ ഫ്യൂച്ചർ മോഡേൺ എൽ.എൽ.സി ജീവനക്കാരനായ ഷാഹിർ ആറു വർഷമായി ഒമാനിലുണ്ട്​. ഏതാനും മാസം മുമ്പാണ്​ നിസ്​വയിലേക്ക്​ സ്​ഥലം മാറിയെത്തിയത്​. ഭാര്യ ഷിഫാന ഒമാനിൽ ഒപ്പമുണ്ടായിരുന്നു.

ഗർഭിണിയായ ഇവരെ മരണ വിവരം അറിയിക്കാതെ നാട്ടിലേക്ക്​ അയച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നിസ്​വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - kannur native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.