കൈരളി സലാലയില്‍ സംഘടിപ്പിച്ച വസന്തോത്സവം ആഘോഷരാവില്‍നിന്ന്
Posted On
date_range Updated On
date_range കൈരളി സലാല ആഘോഷരാവ്
സലാല: കൈരളി സലാല നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു. സാദയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷരാവ് പരിപാടി ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. സനാതനൻ, എ.പി. കരുണൻ, ഡോ. ഷാജി പി. ശ്രീധർ, ഹേമ ഗംഗാധരൻ, അംബുജാക്ഷൻ മയ്യിൽ എന്നിവർ സംസാരിച്ചു.
വിവിധ നൃത്തങ്ങളും ഗാനമേളയും നടന്നു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. കലാപ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗംഗാധരൻ അയ്യപ്പൻ, മൻസൂർ പട്ടാമ്പി, സിജോയ് പേരാവൂർ, ഷീബ സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.