കൈരളി കാബൂറ ഓണം-ഈദ് ഫെസ്റ്റ് ആഘോഷിച്ചു
സുഹാര്‍: കൈരളി കാബൂറ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഓണം- ഈദ് ആഘോഷം സര്ഹാത്തിലെ അല്‍ ഹസ്റ്റൂറ ഹാളില്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ഒമാന്‍ കൈരളി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍, കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, തങ്കം കവിരാജ്, വില്‍സണ്‍ ജോര്‍ജ് എന്നിവര്‍ മുഖ്യ അതിഥികളായി. 1,500ഓളം ആളുകള്‍ പങ്കെടുത്ത ആഘോഷത്തില്‍ നിരവധി കലാ കായിക പരിപാടികള്‍ അരങ്ങേറി. തിരുവാതിര, നൃത്തം, പാട്ട്, കവിത, നാടന്‍ പാട്ട് എന്നിവയുടെ അകമ്പടിയോടെയായിരുന്നു ആഘോഷങ്ങൾ. ഓണ സദ്യയും ഒരുക്കിയിരുന്നു. ആലപ്പുഴയില്‍നിന്ന് പാചക വിദഗ്ധനെ എത്തിച്ചായിരുന്നു സദ്യ ഒരുക്കിയത്. 28 വിഭവങ്ങള്‍ ഇലയില്‍ വിളമ്പി നല്കിയ ഓണസദ്യയും കലാ പരിപാടികളും പ്രവാസികളില്‍ ഓണംഓര്മകള് സമ്മാനിച്ചു. സൗമ്യ രാജീവ്, ലുലു മുഹമ്മദ്, ശാന്തി സനല്‍ എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പും ഹാളില്‍ നടന്നു. രാമചന്ദ്രന് താനൂര്‍ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. കൈരളി സഹം യൂനിറ്റ് ഓണം ഈദ് ഉത്സവ് ഈ മാസം 28ന് നടക്കുമെന്ന് കൈരളി ബാത്തിന ഏരിയ സെക്രട്ടറി രാമചന്ദ്രന് താനൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.