ഇബ്ര: ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽമഞ്ച് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു. ദേശീയഗാനം ഭരണഘടനാനുസൃതമായി ചൊല്ലുകയെന്നതായിരുന്നു മത്സരം. ഒാൺലൈനായി നടന്ന മത്സരത്തിൽ 40ഒാളം കുട്ടികൾ പെങ്കടുത്തു. ജവഹർ ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി. ഹരി അധ്യക്ഷനായ ജഡ്ജിങ് കമ്മിറ്റിയാണ് വിധി പ്രഖ്യാപിച്ചത്. എം.എസ്. നന്ദ, അമേയ പ്രവീൺ, ആദിത് ബിനോജ് എന്നിവരാണ് ഒന്നാം സമ്മാന ജേതാക്കൾ. ഒ.ഐ.സി.സി ഇബ്ര പ്രസിഡൻറ് തോമസ് ചെറിയാൻ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
35 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. കോവിഡ് നിയന്ത്രണം മൂലം ചടങ്ങുകൾ ഒഴിവാക്കി കുട്ടികളുടെ വീടുകളിലെത്തി ട്രോഫികൾ നൽകുകയായിരുന്നു. യു.ഡി.എഫ് കൺവീനർ എം.ജെ. സലീം, ജവഹർ ബാൽമഞ്ച് ഇബ്ര കൺവീനർ സജി മേനാത്ത്, കമ്മിറ്റി അംഗങ്ങളായ ബിനോജ്,ബിബിൻ ജോർജ്,അധ്യാപകരായ ജയസജീവ്, ശരണ്യ ബിനോജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.