ബുറൈമി കർഷക കൂട്ടായ്മയുമായി സഹകരിച്ച് കൃഷിത്തോട്ടം ആരംഭിച്ചു
ബുറൈമി: മറ്റ് ഇന്ത്യൻ സ്കൂളുകളിൽനിന്ന് വ്യത്യസ്തമായി, ബുറൈമി ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ഇനി ജൈവകൃഷിയുടെ പാഠങ്ങളും അഭ്യസിക്കും. ബുറൈമി കർഷക കൂട്ടായ്മയുമായി ചേർന്ന് സ്കൂളിൽ ആരംഭിച്ച ജൈവകൃഷിത്തോട്ടമാണ് കുട്ടികളുടെ പാഠശാലയാവുക. കുട്ടികളിൽ ജൈവകൃഷിയുടെ പ്രാധാന്യം വളർത്തുന്നതിനൊപ്പം പ്രകൃതിയോടും മണ്ണിനോടുമുള്ള താൽപര്യവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് തോട്ടം ആരംഭിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ലോക ഒാസോൺ ദിനത്തിൽ നടന്ന പരിപാടിയിലാണ് വിവിധ വിത്തുകൾ നട്ട് കൃഷിത്തോട്ടം പദ്ധതിക്ക് ഒൗദ്യോഗിക തുടക്കമായത്. സ്കൂളിലെ വൈസിസ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾക്കാണ് തോട്ടത്തിെൻറ ചുമതല.
പ്രിന്‍സിപ്പല്‍ ശാന്തകുമാര്‍ ദാസരി, ഉപദേഷ്ടാവ് ശ്യാം ദ്വിവേദി, വിജയാനന്ദ് എന്നിവർക്കാണ് നേതൃത്വം. ആദ്യഘട്ടത്തിൽ ചീര, പയർ, വെണ്ട, പടവലം, ചുരക്ക, തക്കാളി, അഗത്തി, വഴുതന, കാരറ്റ്, കാബേജ്, കാന്താരി തുടങ്ങിയവയാണ് കൃഷി ചെയ്യുക. കൃഷ്ണദാസ് മേനോെൻറ നേതൃത്വത്തില്‍ ബുറൈമി കർഷക കൂട്ടായ്മ അംഗങ്ങളായ ഇസ്മായില്‍ മുതുകുറ്റി, എ.എസ്. ബാബു അത്താണിക്കൽ, ജസ്റ്റിന് മുണ്ടത്താനം, ഷാജി, ശ്രീജേഷ്, ക്ലീറ്റസ് മണി, രാജേഷ്, ലിജോ, സെല്‍വ കുമാർ, നിഷാദ് അരിമ്പൂർ, രാകേഷ് നമ്പ്യാർ, രഞ്ജിത്ത് പുന്നത്താനത്ത്, ഇയാസ് ഷാജി, സൗമ്യ ആൻറണി, ഗീതാദാസ്, സൈറ ബാനു, കവിത, ധന്യ എന്നിവരാണ് വിദ്യാർഥികൾ വേണ്ട സഹായ സഹകരണങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.