പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ങ്ങ​ളു​മാ​യി ഐ.​എ​സ്.​ഡി വി​ദ്യാ​ർ​ഥി​ക​ൾ

മ​സ്ക​ത്ത്​: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ദാ​ർ​സൈ​ത്ത് (ഐ.​എ​സ്.​ഡി)​ വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.ഭൂ​മി​യു​ടെ സ​വി​ശേ​ഷ​​ത​യെ​യും അ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച്​ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​മാ​യി ഒ​മ്പ​താം ക്ലാ​സ് ബി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക അ​സം​ബ്ലി ന​ട​ത്തി.

പ​രി​സ്ഥി​തി ദി​ന സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഭാ​ഷ​ണം, ക​വി​ത, വി​ഡി​യോ അ​വ​ത​ര​ണം എ​ന്നി​വ ന​ട​ന്നു. സ്‌​കൂ​ൾ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഗാ​ന​വും ആ​ല​പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​മ​ർ ശ്രീ​വാ​സ്ത​വ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഗീ​ത ചൗ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​സി​നു​ള്ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. പ​രി​സ്ഥി​തി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ക്ല​ബ് അം​ഗ​ങ്ങ​ളും വൃ​ക്ഷ​ത്തൈ ന​ടീ​ൽ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 60ഓ​ളം തൈ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു. ആ​റ് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര​വും ന​ട​ത്തി.

Tags:    
News Summary - ISD students with environmental day activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.