മസ്കത്ത്: ‘ അയൺമാൻ 70.3’ ട്രയാത്ത്ലോൺ (നീന്തൽ, ബൈക്ക്, ഓട്ടം) ദോഫാറിൽ ശനിയാഴ്ച നടക്കും. കഴിഞ്ഞ വർഷങ്ങളിൽ അയൺമാൻ 70.3 ട്രയാത്ത്ലോൺ എന്ന പേരിൽ നടന്ന പരിപാടി ഇപ്രാവശ്യം ‘ദോഫാർ മുനിസിപ്പാലിറ്റി അയൺമാൻ 70.3’ എന്ന് പുനഃർനാമകരണം ചെയ്തിട്ടുണ്ട്.
അടുത്ത വർഷം സ്പെയിനിൽ നടക്കുന്ന ‘ഫൺ ഫാസ്റ്റ്’ അയൺമാൻ 70.3 വേൾഡ് ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങൾക്കായി 46 രാജ്യങ്ങളിൽ നിന്നുള്ള 500ഓളം കായിക താരങ്ങൾ ദോഫാറിലെത്തും. 1.9 കിലോമീറ്റർ നീന്തൽ, 90 കി.മീറ്റർ സൈക്ലിങ്, 21 കി.മീ ഓട്ടം എന്നിവയാണ് മത്സരത്തിൽ ഉൾപ്പെടുന്നത്.
ഉദ്ഘാടന ചടങ്ങിൽ നിരവധി കലാപ്രകടനങ്ങളും പരമ്പരാഗത ഒമാനി കലകളും കഴിഞ്ഞ വർഷത്തെ ഓട്ടത്തിന്റെ ദൃശ്യാവിഷ്കാരവും ഉൾപ്പെടുത്തിയിട്ടുണ്ട്. സർബ് സീസണിൽ ദോഫാർ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന ഇവന്റുകളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമാണ് അയൺമാൻ. ഖരീഫിന് ശേഷവും ദോഫാറിനെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കത്ത്: അയൺമാൻ 70.3 ട്രയാത്ത്ലോണിന്റെ ഭാഗമായി ശനിയാഴ്ച സലാല-തഖ-മിർബത്ത് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു. ഹവാന സലാല റിസോർട്ടിന്റെ കവാടത്തിൽ നിന്ന് ആരംഭിച്ച് 90 കിലോമീറ്റർ ദൂരമാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.