ഐ.ഒ.സി സലാല ലുബാൻ പാലസ് ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം
സലാല: ‘ഒരുമയുടെ ഓണം ഐ.ഒ.സി ഓണം 2025’ എന്ന തലക്കെട്ടിൽ ഐ.ഒ.സി സലാല ലുബാൻ പാലസ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.ഒ.സി നാഷനൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ മഹത്തായ സന്ദേശമാണ് ഓണം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് അനീഷ് ബി.വി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. നാഷനൽ പ്രസിഡന്റ് സിയാ ഉൾ ഹഖ് ലാരി മുഖ്യപ്രഭാഷണം നടത്തി. സുഹാന മുസ്തഫ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു. ശ്യാം മോഹൻ സ്വാഗതവും ഷജിൽ കോട്ടായി നന്ദിയും പറഞ്ഞു. ഓണത്തിന്റെ തനതുപ്രതീകങ്ങളായ മാവേലി, പുലികളി, താലപ്പൊലി, തിരുവാതിര, കലാപ്രകടനങ്ങൾ, ഓണസദ്യ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.