Posted On
date_range Updated On
date_range മസ്കത്തിൽ ഖുറം കഫെ പദ്ധതിയിൽ നിക്ഷേപകരാവാം
മസ്കത്ത്: ബൗഷർ വിലായത്തിൽ ടൂറിസം പ്രവർത്തനങ്ങൾക്ക് ഊർജമേകാൻ ഖുറം പ്രദേശത്ത് കഫേ തുടങ്ങാൻ പുതിയ നിക്ഷേപം ക്ഷണിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി.
പദ്ധതിക്കായി ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ വിദഗ്ദരായ കമ്പനികളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. പ്ലോട്ട് നമ്പർ 1022ൽ 566 ചതുരശ്ര മീറ്റർ വരുന്ന ഇടമാണ് നിർദിഷ്ട കഫേ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ഖുറം ടൂറിസം മേഖലയിലെ പ്രധാന സ്േപാട്ടിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്്തിട്ടുള്ളത്.
അന്താരാഷ്ട്ര റെസ്റ്ററന്റ് ശൃംഖലയുള്ളവർക്കും ടൂറിസം പദ്ധതി നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അംഗീകൃത ട്രേഡ് മാർക്കുള്ളവർക്കും ടെണ്ടർ സമർപ്പിക്കാം. 15 വർഷത്തേക്കാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.