Posted On
date_range Updated On
date_range അന്താരാഷ്ട്ര പരിശീലനം: ഒമാൻ വനിത ഫുട്‌ബാള്‍ ടീം ഇറ്റലിയിലേക്ക്
മസ്‌കത്ത്: കൂടുതൽ തയാറെടുപ്പുകൾക്കായുള്ള അന്താരാഷ്ട്ര പരിശീലനത്തിനായി ഒമാൻ വനിത ഫുട്‌ബാള്‍ ടീം ഇറ്റലിയിലേക്ക് തിരിച്ചു. ഒമാനിലെ പരിശീലനത്തിനും മൂന്ന് സൗഹൃദ മത്സരങ്ങള്‍ക്കും ശേഷമാണ് ടീം ഇറ്റലിയിലേക്ക് തിരിച്ചത്. ഇവിടെനിന്ന് ഏഷ്യന്‍തലത്തിലുള്ള ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചു.
ടീം രൂപവത്കരിച്ചതിനുശേഷമുള്ള ആദ്യ ടൂര്‍ണമെന്റാണ് ജൂണിൽ സൗദിയില്‍ നടക്കാനിരിക്കുന്നത്. ആഭ്യന്തര ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 താരങ്ങളും കോച്ചും ടെക്‌നിക്കല്‍ സ്റ്റാഫുമാണ് ഇറ്റലിയിലേക്ക് പറന്നത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒമാന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മാസത്തിലാണ് ഒമാന്റെ പ്രഥമ വനിത ഫുട്‌ബാള്‍ ടീം രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.