ഭവന, നഗരാസൂത്രണ മന്ത്രാലയം കരാറുകളിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: റിയൽ എസ്റ്റേറ്റ് വികസനം, സംയോജിത സർവിസ് സ്റ്റേഷനുകൾ, ഇലക്ട്രോണിക് സേവനങ്ങൾ എന്നീ മേഖലകളിൽ 150 ദശലക്ഷത്തിലധികം നിക്ഷേപ മൂല്യമുള്ള എട്ട് പുതിയ കരാറുകളിൽ ഭവന, നഗരാസൂത്രണ മന്ത്രാലയം ഒപ്പുവെച്ചു. സുറൂഹ് പദ്ധതിയിൽ 1,400 ഭവനയൂനിറ്റുകൾ നൽകുന്നതിന് അമീറാത്തിലും ഹൽബനിലും സംയോജിത സൗകര്യങ്ങളുള്ള രണ്ട് ടൗൺഷിപ്പുകൾ, മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിൽ അഞ്ച് സംയോജിത ഇന്ധന സ്റ്റേഷനുകളുടെ നിർമാണം എന്നിവയാണ് കരാറിന്റെ പരിധിയിൽ വരുന്നത്. സുറൂഹ് നടപ്പാക്കിയ ആദ്യ പദ്ധതിയാണ് അൽ നസീം. 3,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 320 അപ്പാർടുമെന്റുകൾ, 120 വില്ലകൾ, 475 ഇരട്ട വില്ലകൾ എന്നിവയുൾപ്പെടെ 1,000 ഭവന യൂനിറ്റുകളാണ് ഇതിലുള്ളത്. ഈ വർഷം മേയിൽ അൽ നസീമിലെ ആളുകൾക്ക് ഭവന യൂനിറ്റുകൾ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.