Posted On
date_range Updated On
date_range പരിക്കേറ്റ കഴുകന് പരിചരണം നൽകി
മസ്കത്ത്: പരിക്കേറ്റ കഴുകന് പരിചരണം നൽകി പരിസ്ഥിതി അതോറിറ്റി. മസ്കത്തിലെ ഖുറയാത്തിലെ വിലായത്തിലെ റാസൽ ഷാജർ നാച്ചുറൽ റിസർവിലാണ് അഞ്ചുദിവസത്തെ ചികിത്സ നൽകി സംരക്ഷണമൊരുക്കിയത്. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം ഇതിനെ വിട്ടയക്കുകയും ചെയ്തതായി പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒമാനിലെ വടക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനമാണ് കഴുകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.